Hey prabhu

From pazham

ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാ ഹുവാ (manglish: he prabhu, hari ramkrishna jagannatha premaanandhi... ye kya huvaa) റീലുകളിലും ഷോർട്ട്സുകളിലും ഏറെ വൈറലായ സംഭാഷണശകലമാണ്.

വീഡിയോ : https://www.youtube.com/watch?v=DWdAziaDwWc

Full dialogue

Hindi Malayalam
हे प्रभु…

हे हरि राम कृष्ण जगन्नाथम् प्रेमानन्द…

ये क्या हुआ…

पलंग पे पानी आ गया…

गमछा भी खुल गया मेरा..

ദൈവമേ

ഹരി റാം കൃഷ്ണ ജഗന്നാഥ പ്രേമാനന്ദാ

ഇതെന്ത് സംഭവിച്ചു !

കട്ടിൽ വരെ വെള്ളം എത്തിയിരിക്കുന്നു.

ഉടുത്തിരുന്ന ടവൽ വരെ നനഞ്ഞിരിക്കുന്നു

Origin

ആസാമിലെ സിൽചാർ മേഖലയിൽ വെള്ളപ്പൊക്കം ബാധിച്ച സമയത്ത് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് ഈ സംഭാഷണത്തിന്റെ തുടക്കം.[1] പിന്നീട് പല റീലുകളിലും ഈ ഓഡിയോ ട്രെന്റിംഗ് ആയി മാറി.കൂടാതെ കമന്റുകളിൽ ടെക്സറ്റ് രൂപത്തിലും ഈ ഡയലോഗ് നിറഞ്ഞുനിന്നു.

Usage

ആരെങ്കിലും എന്തെങ്കിലും അബദ്ധം കാണിക്കുമ്പോഴോ അസാധാരണമായി എന്തെങ്കിലും ചെയ്യുമ്പോഴോ ആണ് സാധാരണയായി ഹേയ് പ്രഭൂ എന്ന സംഭാഷണം ഉപയോഗിക്കാറ്.

ഒന്നാമൻ ഒരു മണ്ടത്തരം കാണിക്കുന്നു
അപ്പോൾ രണ്ടാമൻ: ഹേ പ്രഭൂ! യേ ക്യാ ഹുവാ!